
കോഴിക്കോട്: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മന്ത്രി ടി.പി രാമകൃഷ്ണൻ രാവിലെ 8 മണിയോടെ നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്തു. രാവിലെ 8.30ഓടെ മായനാട് യു.പി സ്‌കൂളിൽ എളമരം കരീം എം.പിയും 10മണിയോടെ കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് കോളേജിൽ രമ്യ ഹരിദാസ് എം.പിയും വോട്ടു ചെയ്തു.
ഡോ.എം.കെ മുനീർ എം.എൽ.എ 7മണിയോടെ കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിലും പുരുഷൻ കടലുണ്ടി എം.എൽ.എ 7.15ന് ചേവായൂർ പ്രസന്റേഷൻ സ്‌കൂളിലും വോട്ട് ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ 7.30ന് ചോമ്പാല എൽ.പി.എസിലും സി.പി.എം ജില്ലാ സെക്രട്ടറി എം.മോഹനൻ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കണ്ടീത്താഴം എൽ.പി സ്‌കൂളിൽ രാവിലെ 7 മണിയോടെ വോട്ട് ചെയ്തു.