
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി. 20 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോർപ്പറേഷൻ എന്നിവയ്ക്കായി ഓരോ കൗൺസിലിംഗ് സെന്ററുകൾ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്. എട്ട് ബൂത്തിന് ഒരു ടേബിൾ എന്ന നിലയിലാണ് ക്രമീകരണം. 
വോട്ടെണ്ണൽ നില, ട്രെൻഡ് ആപ്ലിക്കേഷനിലേക്ക് നൽകുന്നതിന് ടെക്നിക്കൽ ജീവനക്കാരെയും നിയോഗിച്ചു.വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മുതൽ ആരംഭിക്കും. ആദ്യ ഫല സൂചനകൾ രാവിലെ 8.15 മുതൽ ലഭിക്കും.