കോഴിക്കോട്: സംസ്ഥാന ബഡ്‌ജറ്റിൽ മലബാർ മേഖലയ്ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഫണ്ട് അനുവദിക്കണമെന്നും മലബാർ ഡവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
പുതിയ ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യമന്ത്രി നിർദ്ദേശങ്ങൾ തേടിയതിന്റെ അടിസ്ഥാനത്തിൽ ഇതിനൊപ്പം മറ്റു ചില അഭിപ്രായങ്ങൾ കൂടി മുന്നോട്ടുവെച്ചിട്ടുണ്ട്.
നികുതിയിതര വരുമാനം വർദ്ധിപ്പിക്കണം.
പൊതുമേഖലാ സ്ഥാപനങ്ങളുടേതുൾപ്പെടെ ഭീമമായ കുടിശ്ശിക പിരിച്ചെടുക്കണം.
കേന്ദ്ര ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കണം.
വർദ്ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടി, ഫെയർ വാല്യു എന്നിവ കുറയ്ക്കണം.
മന്ത്രിമാരുടേതടക്കം അനിവാര്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണം.
ടൂറിസം, കൃഷി, ഉത്പാദനം, വ്യവസായം തുടങ്ങിയവയ്ക്ക് കൂടുതൽ ഊന്നൽ നൽകണം.
വിവിധ വകുപ്പുകളിൽ അധികമുള്ള ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റണം.
മാവൂർ ഗ്രാസിമിന്റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുത്തു ഫിലിം സിറ്റി ആരംഭിക്കണം.
കൗണസിൽ പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി എം.കെ.അയ്യപ്പൻ എന്നിവരാണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.