കോഴിക്കോട്: അറബി ദിനാചരണത്തോടനുബന്ധിച്ച് അറബിക് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് ഫോറം (അലിഫ്) സൗദി മുൻമന്ത്രിയും ഇസ്ലാമിക പണ്ഡിതനുമായ അബ്ദു യമാനിയുടെ പേരിൽ ഏർപ്പെടുത്തിയ ഭാഷാ പുരസ്കാരത്തിന് കോടമ്പുഴ ബാവ മുസ്ലിയാർ അർഹനായി. ആദ്യകാല അറബി അദ്ധ്യാപകനാണ് ഫറോക്ക് കോടമ്പുഴ സ്വദേശിയായ ഇദ്ദേഹം.
സ്കൂൾ - കോളേജ് തലങ്ങളിൽ നിരവധി പാഠപുസ്തകങ്ങൾ ബാവ മുസ്ലിയാരുടേതായുണ്ട്. ലോക അറബിദിനത്തിൽ ഫറോക്ക് ഖാദിസിയ്യ അക്കാദമിയിൽ ഒരുക്കുന്ന ചടങ്ങിൽ ബാവ മുസലിയാർക്ക് യമാനി പുര്സകാരം സമ്മാനിക്കും.
വാർത്താസമ്മേളനത്തിൽ 'അലിഫ് " പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഡോ. അമീൻ ഹസൻ സഖാഫി എന്നിവർ പങ്കെടുത്തു.