കുറ്റ്യാടി: കുറ്റ്യാടി ടൗൺ പരിസരങ്ങളിൽ നിറുത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നതായി പരാതി. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാൻഡിന് സമീപം ഇടവഴിയിൽ നിറുത്തിയിട്ട വേട്ടോറേമ്മൽ കിണറുള്ള പറമ്പത്ത് അരുണിന്റെ KL 18 D6164 ഹീറോ ഹോണ്ട ഫാഷൻ പ്ലസ് മോഷണം പോയി. കുറ്റ്യാടി പൊലീസിൽ പരാതി നൽകി.