cycle
ദേശീയ ഊർജ സംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സൈക്കിൾ റാലി

കോഴിക്കോട് : ദേശീയ ഊർജ സംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം സാംസ്‌കാരിക വേദി സൈക്കിൾ റാലി നടത്തി. ഗവ. മെഡിക്കൽ കോളേജ് അക്കൗണ്ട്സ് ഓഫീസർ എം.കെ. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ദർശനം ഗ്രന്ഥശാലാ പ്രസിഡന്റ് ടി.കെ. സുനിൽകുമാർ , സെക്രട്ടറി എം.എ. ജോൺസൺ, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ.എച്ച്.എസ്.എസ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.കെ.സജീവ് കുമാർ, കമ്മിറ്റി അംഗങ്ങളായ പി.തങ്കം, പി. ദീപേഷ് കുമാർ, വി.കെ.സോമൻ, കെ.പി. മോഹൻദാസ് , എം.എൻ. രാജേശ്വരി, വിഷ്ണു കെ. എന്നിവർ നേതൃത്വം നല്കി. 'കാർബൺ ന്യൂട്രൽ കോഴിക്കോടിനായി നമുക്ക് എന്ത് ചെയ്യാനാകും' എന്ന വിഷയത്തിൽ സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞ ഡോ.കെ.വി. ശ്രുതി പ്രഭാഷണം നടത്തി.