കോഴിക്കോട്: ആർ.ബി.എൽ ബാങ്കും ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസും പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് ഉത്പ്പന്നങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് കരാർ. 8.7 ദശലക്ഷത്തിലധികം വരുന്ന ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് ടച്ച് പോയിന്റുകൾ വഴിയും സേവനം ലഭ്യമാകും. കമ്പനിയുടെ മൾട്ടി ചാനൽ വിതരണ ശൃംഖലയെ കരാർ ശക്തിപ്പെടുത്തുമെന്ന് ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഡയറക്ടറും സി.ഇ.ഒയുമായ എൻ.എസ് കണ്ണൻ പറഞ്ഞു.