പേരാമ്പ്ര: ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, വിജയ പ്രതീക്ഷയുമായി മുന്നണികൾ. പോളിംഗിലുണ്ടായ വമ്പിച്ച മുന്നേറ്റം തങ്ങൾ മുന്നോട്ടു വെച്ച ജനക്ഷേമപദ്ധതികൾക്കുള്ള അംഗീകാരമാണന്നും ഇത് ചരിത്ര ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നുമാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. യു.ഡി എഫിന്റെയും ബി.ജെ.പിയുടെയും അപവാദ പ്രചാരണങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം.
സ്വർണ്ണക്കടത്ത് , കിഫ്ബി പദ്ധതി ക്രമക്കേടുകളും ഉൾപ്പെടെ പ്രതിസന്ധിയിലായ എൽ.ഡി.എഫ് സർക്കാരിന് കനത്ത തിരിച്ചടിയാകും തിരഞ്ഞെടുപ്പിലുണ്ടാവുക എന്നും ഇത് വൻ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നുമാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.
അതേ സമയം കിസാൻ സമ്മാന പദ്ധതി ഉൾപ്പെടെയുള്ള മാതൃകാപദ്ധതികൾ എൻഡിഎയുടെ ശക്തമായ സാന്നിദ്ധ്യമാവും തിരഞ്ഞെടുപ്പ് ഫലമെന്ന് നേതാക്കളും പ്രതീക്ഷിക്കുന്നു .
.