election

കോഴിക്കോട്: വോട്ടെണ്ണൽ കേന്ദ്രങ്ങളായ സ്ഥാപനങ്ങൾക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു . വൊക്കേഷണൽ എച്ച് എസ് എസ് നടക്കാവ് , ഗവ.വൊക്കേഷണൽ എച്ച് എസ് എസ് കൊയിലാണ്ടി, നഗരസഭ ടൗൺ ഹാൾ വടകര , ഗവ.ടെക്നിക്കൽ സ്കൂൾ പയ്യോളി , ഫറൂഖ് കോളജ് ആൻഡ് ട്രെയിനിംഗ് കോളേജ് , ഹയർ സെക്കൻഡറി സ്‌കൂൾ കൊടുവള്ളി , ഗവ.ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം , ഗവ.കോളജ് മടപ്പള്ളി , കടത്തനാട്ട് രാജാസ് സ്കൂൾ പുറമേരി , നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി , സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് വടകര , ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി , സി. കെ. ജി മെമ്മോറിയൽ ഗവ.കോളേജ് പേരാമ്പ്ര , വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ബാലുശേരി , ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി, ഗവ.പോളിടെക്നിക് കോളജ് വെസ്റ്റ്ഹിൽ , കെ. എം. ഒ ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി , മലബാർ ക്രിസ്ത്യൻ കോളേജ് , സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങൾക്കാണ് അവധി.