ബാലുശ്ശേരി: തിരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കേ സ്ഥാനാർത്ഥികളേയും പാർട്ടി പ്രവർത്തകരേയും പോലെ വാതുവെയ്പ് കാർക്കും ഇന്ന് നെഞ്ചിടിപ്പ് കൂടും.
നാട്ടിൻ പുറങ്ങളിൽ വിവിധ തരത്തിലുള്ള വാതുവെയ്പുകാരാണ് ഉള്ളത്.
ഞങ്ങളുടെ സ്ഥാനാർത്ഥി തോറ്റാൽ മീശ പാതി വടിച്ച് നിങ്ങളോടൊപ്പം നടക്കും, തോറ്റാൽ നിങ്ങളുടെ പാർട്ടിയുടെ കൊടിയും പിടിച്ചു നടക്കും, തല മൊട്ടയടിക്കും എന്നിങ്ങനെ നീളുന്നു വാതുവെയ്പ്.
തീറ്റ കൊതിയന്മാർ ബിരിയാണിക്കും കുഴി മന്തിക്കും, ഒരാഴ്ചത്തെയും ഒരു മാസത്തേയും ഹോട്ടൽ ഭക്ഷണം വരെ വാതുവെച്ചവരുണ്ട്. ചിലർ രഹസ്യ പണം വെക്കുന്നവരുമുണ്ട്.