ldf

കോഴിക്കോട് : കേരളകോൺഗ്രസ് (എം) ജോസ് വിഭാഗം ഒപ്പമുണ്ടെന്നല്ലാതെ ജില്ലയിൽ രണ്ടിലയുടെ തണൽ ഇടതുമുന്നണിയ്ക്ക് ലഭിച്ചില്ല. പുതിയ സാഹചര്യത്തിൽ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ കോടഞ്ചേരി പഞ്ചായത്തിലുൾപ്പെടെ വലിയ മുന്നേറ്റം നടത്താനാവുമെന്ന എൽ.ഡി.എഫ് പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.

കോടഞ്ചേരിയിൽ എൽ.ഡി.എഫിന് ആറ് സീറ്റ് മാത്രമേ നേടാനായുള്ളൂ. അഞ്ച് സീറ്റ് സി.പി.എമ്മിനും ഒരു സീറ്റ് കേരള കോൺഗ്രസ് എമ്മിനും. അതേസമയം, യു.ഡി.എഫ് 14 സീറ്റ് നേടി. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.

പഞ്ചായത്ത് രൂപം കൊണ്ട കാലം മുതൽ യു.ഡി.എഫിനൊപ്പം നിൽക്കുന്ന കോടഞ്ചേരി പിടിച്ചെടുക്കുക എന്നത് എൽ.ഡി.എഫിന്റെ വലിയ ലക്ഷ്യമായിരുന്നു.

നാല് സീറ്റിലാണ് ഇവിടെ ജോസ് വിഭാഗം രണ്ടില ചിഹ്നത്തിൽ മത്സരിച്ചത്. കോടഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ജെമീഷ് ഇളംതുരുത്തിലും പരാജയപ്പെട്ടു.