ldf-kozikkod

കോഴിക്കോട്: ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 11 എണ്ണവും സ്വന്തം അക്കൗണ്ടിലുള്ള എൽ.ഡി.എഫ് നേട്ടം ആവർത്തിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഉൾപ്പെടുന്ന കോർപ്പറേഷൻ ഡിവിഷനുകളിൽ എൽ.ഡി.എഫിനാണ് മേധാവിത്വം.

മുസ്ലിംലീഗിന്റെ കൈവശമുള്ള കുറ്റ്യാടിയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും ഇടതുപക്ഷം പിടിച്ചു.

എൽ.ഡി.എഫിന്റെ കൈവശമുള്ള കോഴിക്കോട് നോർത്തിൽ ഉൾപ്പെടുന്ന കോർപ്പറേഷൻ ഡിവിഷനുകളിൽ ഭൂരിപക്ഷം എൽ.ഡി.എഫിനാണ്. നാല് ഡിവിഷൻ വിജയിച്ച് ബി.ജെ.പി നേട്ടമുണ്ടാക്കി.

എൽ.ഡി.എഫ് മണ്ഡലമായ കുന്ദമംഗലത്ത് നാല് പഞ്ചായത്തുകൾ എൽ.ഡി.ഫ് നേടിയപ്പോൾ യു.ഡി.എഫിന് രണ്ട് പഞ്ചയത്തുകളാണ് കിട്ടിയത്.

മന്ത്രി എ.കെ. ശശീന്ദ്രന്റെ എലത്തൂരിലെ കോർപ്പറേഷൻ ഡിവിഷനുകളിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടി. പഞ്ചായത്തുകളിൽ ആറിൽ അഞ്ചും ഇടതുപക്ഷത്തിനാണ്.

എൽ.ഡി.എഫ് മണ്ഡലമായ കൊയിലാണ്ടിയിൽ കൊയിലാണ്ടി നഗരസഭ എൽ.ഡി.എഫ് നേടി. പയ്യോളി നഗരസഭ യു.ഡി.എഫിനൊപ്പമാണ്. പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിനാണ് നേട്ടം.

മന്ത്രി ടി.പി.രാമകൃഷ്ണന്റെ കൊയിലാണ്ടിയിൽ പേരാമ്പ്രയിൽ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിന് നേട്ടം. യു.ഡി.എഫിന്റെ പക്കലുണ്ടായിരുന്ന പഞ്ചായത്തുകൾ പിടിച്ചെടുത്തു.

എൽ.ഡി.എഫ് മണ്ഡലമായ ബാലുശേരിയിൽ ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫ് പിടിച്ചെടുത്തു.

എൽ.ഡി.എഫ് മണ്ഡലമായ ബേപ്പൂരിന്റെ ഭാഗമായ ഒന്നൊഴികെയുള്ള മുഴുവൻ ഡിവിഷനുകളിലും എൽ.ഡി.എഫിനാണ് വിജയം.

എൽ.ഡി.എഫ് മണ്ഡലമായ നാദാപുരത്തെ പഞ്ചായത്തുകളിൽ 5 വീതം നേടി എൽ.ഡി.എഫും യു.ഡി.എഫും തുല്യത പാലിച്ചു

കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിൽ കൊടുവള്ളി നഗരസഭ ഉൾപ്പെടെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും യു.ഡി.എഫ് വിജയിച്ചു.

എൽ.ഡി.എഫ് മണ്ഡലമായ തിരുവമ്പാടിയിൽ മുക്കം നഗരസഭയിൽ തുല്യത പാലിച്ചപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് മേൽക്കൈ നേടി.

എൽ.ഡി.എഫ് മണ്ഡലമായ വടകരയിൽ വടകര നഗരസഭ എൽ.ഡി.എഫ് നേടിയപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് - ആർ.എം.പി.ഐ സഖ്യം നേട്ടമുണ്ടാക്കി