കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വിജയിച്ച പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ മന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കൊവിഡിനോടു പൊരുതുക എന്നതാണ് അംഗങ്ങളുടെ ആദ്യദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ച ഘട്ടത്തിൽ കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം. വാർഡ് തല ദ്രുതകർമ സേനയുടെ (ആർ.ആർ. ടി) പ്രവർത്തനം സജീവമാക്കണം. പരിശോധനകളുടെ എണ്ണം കൂട്ടണം. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കൊവിഡ് പ്രതിരോധത്തിൽ ജില്ല യ്ക്ക് മികച്ച നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.