പുൽപ്പള്ളി: പുൽപ്പള്ളി പാക്കം തിരുമുഖത്ത് മേയാൻ വിട്ട പശുവിനെ കടുവ കൊന്നു. പാക്കം താഴേക്കുടി ദേവകിയുടെ രണ്ടു വയസ് പ്രായമുള്ള പശുവിനെ ഇന്നലെ ഉച്ചക്കാണ് കടുവ കൊന്നത്. കോളനിക്കാർ വെള്ളമെടുക്കുന്ന കേണിക്കു സമീപത്തുനിന്നാണ് പശുവിനെ കടുവ ആക്രമിച്ചത്. വനാതിർത്തി പ്രദേശമാണിത്. പശുവിനെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോകുന്നത് കോളനിയിലെ ചിലർ കണ്ടു. ബഹളം വച്ചപ്പോൾ കടുവ കാട്ടിലേക്ക് കയറിപ്പോയി. കടുവ ഭീതിയിലാണ് പ്രദേശവാസികൾ.