bjp

കോഴിക്കോട് : 2015ന് സമാനമായി ഏഴ് സീറ്റ് നേടിയും 22 സീറ്റിൽ രണ്ടാമതെത്തിയും ബി.ജെ.പി കരുത്തുകാട്ടി. ഏഴ് സിറ്റിംഗ് സീറ്റുകളിൽ നാലെണ്ണം എൽ.ഡി.എഫ് പിടിച്ചപ്പോൾ എൽ.ഡി.എഫിന്റെ നാല് സീറ്റുകൾ പിടിച്ചെടുത്ത് നില ഭദ്രമാക്കി.

മേയർ തോട്ടത്തിൽ രവീന്ദ്രൻ, സി.പി.എം കൗൺസിൽ പാർട്ടി ലീഡർ കെ.വി. ബാബുരാജ് എന്നിവർ വിജയിച്ച സീറ്റുകളിലാണ് എൽ.ഡി.എഫിനെ തറപറ്റിച്ചത്. ബേപ്പൂർ, ബേപ്പൂർ പോർട്ട്, സിവിൽസ്റ്റേഷൻ, മാറാട് എന്നീ സീറ്റുകൾ നഷ്ടപ്പെട്ടു.

കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിൽ സിറ്റിംഗ് കൗൺസിലർ നവ്യ ഹരിദാസ് 1467 വോട്ട് നേടി വിജയിച്ചു. ചേവരമ്പലത്ത് സരിത പറയേരി 1927 വോട്ടും പുതിയറയിൽ ടി. രനീഷ് 1113, മീഞ്ചന്തയിൽ രമ്യ സന്തോഷ് 1553, ചക്കരോത്ത് കുളത്ത് അനുരാധ തായാട്ട് 902, ഈസ്റ്റ്ഹില്ലിൽ എൻ. ശിവപ്രസാദ് 1267, അത്താണിക്കലിൽ സി.എസ്. സത്യഭാമ 1511 വോട്ടും നേടി വിജയിച്ചു. അത്താണിക്കലിൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആശ ശശാങ്കനെയാണ് തോൽപ്പിച്ചത്.
22 വാർഡുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ രണ്ടാമത് എത്തി.


എൻ.ഡി.എ സ്ഥാനാർത്ഥികൾ രണ്ടാമതെത്തിയ ഡിവിഷൻ ,

സ്ഥാനാർത്ഥി, ലഭിച്ച വോട്ട് എന്ന ക്രമത്തിൽ.

പുത്തൂർ- സതീഷ് വെമ്പാല- 963, മൊകവൂർ -എസ്. നീതു -1166, വേങ്ങേരി- കെ.പി. അയ്യപ്പൻ -1161, സിവിൽ സ്റ്റേഷൻ- ഇ. പ്രശാന്ത്കുമാർ -1427, മെഡിക്കൽ കോളേജ് സൗത്ത് -സി.കെ. ശ്രീകാന്ത് -1222, കോവൂർ- സി.പി. ഗണേഷ്‌കുമാർ- 1417, നെല്ലിക്കോട് -രജിഷ ദിജിൽ -1295, കുടിൽത്തോട് -നിസി ബൈജു -1661, കോട്ടൂളി -മോനിത ശ്രീജിത്ത് -1289, പറയഞ്ചേരി -എൻ.പി. ബിനു- 793, കുതിരവട്ടം- ബിന്ദു ഉദയകുമാർ -1976, ബേപ്പൂർ- പോർട്ട് വിന്ധ്യ സുനിൽ - 2220, ബേപ്പൂർ- സി. ശ്രീജ അനിൽകുമാർ -2666, മാറാട് -പൊന്നത്ത് ഷൈമ- 2552, നടുവട്ടം ദീപ്തി മഹേഷ് -1120, പുഞ്ചപ്പാടം- എൻ. സതീഷ്‌കുമാർ -1080, മാത്തോട്ടം- ഇടവലത്ത് ഷിംജിത്ത് -1134, തിരുത്ത്യാട് -ബാലരാമൻ -934, തോപ്പയിൽ -കെ. ഷൈബു -1965, എടക്കാട് -സജീവൻ -1250, പുതിയങ്ങാടി -ജിഷ ഷിജു -1708, പുതിയാപ്പ- അഡ്വ. സംയുക്തറാണി- 2640.