 
മുക്കം: തിരഞ്ഞെപ്പു കഴിഞ്ഞതോടെ ഫണ്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബി.ജെ. പി. പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. കുത്തേറ്റ് കഴുത്തിൽ സാരമായ മുറിവേറ്റ കോഴഞ്ചേരി മോഹനനെ മുക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുക്കം അങ്ങാടിയിൽ പോസ്റ്റ് ഓഫീസ് റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് കാശിന്റെ കണക്ക് ചോദിച്ചതിനു പിറകെയുായ സംഘട്ടനം. മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുബനീഷ് മണാശേരിയാണ് തന്നെ കുത്തിയതെന്നും തടഞ്ഞതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും മോഹനൻ പറയുന്നു. ഇദ്ദേഹം പാർട്ടി തിരുവമ്പാടി നിയോജകമണ്ഡഡലം കമ്മിറ്റി മുൻ വൈസ് പ്രസിഡന്റാണ്. തിരഞ്ഞെടുപ്പിൽ 13, 14 വാർഡുകളുടെ ചുമതലയായിരുന്നു.
തനിക്ക് തരാനുള്ള കാശ് ചോദിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്നാണ് സുബനീഷിന്റെ വാദം. വ്യക്തിപരമായ പണമിടപാടിനെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയതെന്നും സംഭവത്തിന് പാർട്ടിയുമായി ബന്ധമില്ലെന്നും ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സി.ടി.ജയപ്രകാശ് വ്യക്തമാക്കി. കത്തി പ്രയോഗിച്ചയാൾ സി.പി.എം അനുഭാവിയാണെന്നും ഇദ്ദേഹം പറയുന്നു.