കുറ്റ്യാടി: ഇടതും വലതും മാറി മാറി ഭരിച്ച കായക്കൊടി പഞ്ചായത്ത് ഇത്തവണ ആര് ഭരിക്കുമെന്ന അവ്യക്തത തുടരുന്നു. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് എട്ട് സീറ്രും യു.ഡി.എഫിന് ഏഴുമാണ് ലഭിച്ചത്.
പൂളക്കണ്ടി വാർഡിൽ നിന്ന് മുസ്ലിം ലീഗിന്റെ ശാഖാ പ്രസിഡന്റ് ആയിരുന്ന കുംബളംകണ്ടി അമ്മത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് 506 വോട്ടുകൾക്കാണ് വിജയിച്ചത്.
യു.ഡി.എഫിന് 33 വോട്ടുകൾ കിട്ടിയപ്പോൾ 59 വോട്ടുകൾ നേടി എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തും 51 വോട്ടുമായി ബി.ജെ.പി.നാലാം സ്ഥാനത്തുമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.പി.എം നേതാവ് മുസ്ലിം ലീഗിൽ ചേരുകയായിരുന്നു. പതിനാറ് അംഗ ഭരണസമിതിക്ക് എട്ട് അംഗങ്ങൾ ഉള്ള എൽ.ഡി എഫിന് ഭരണത്തിൽ എത്താൻ കഴിയുമെങ്കിലും കുമ്പളം കണ്ടിഅമ്മതിന്റെ പക്ഷം പ്രാധാനപ്പെട്ടതാണ്. ലീഗ് നേതാവായിരുന്ന കുമ്പളം കണ്ടി അമ്മത് യു.ഡി.എ ഫ് പക്ഷത്തേക്ക് ചാഞ്ഞാൽ നറുക്കെടുപ്പിക്കടെ മാത്രമെ വിജയികളെ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.