 
കുറ്റ്യാടി: ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിലെ ലെ നടപ്പാത
കാട് പിടിച്ച് സഞ്ചാര യോഗ്യമല്ലാതാകുന്നു. നടപാതയുടെ ഒരു ഭാഗം മുഴുവനായും കാട്ടുചെടികളും വള്ളികളും പടർന്നു കയറിയിരിക്കുകയാണ്.
ഇതുകാരണം ഏറെ തിരക്കുള്ള സ്ഥലത്ത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് യാർഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. ദേശീയ പാതയ്ക്കു സമീപത്തായതിനാൽ ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിനുള്ള സാധ്യതയേറുന്നയാണ്.
നൂറ് കണക്കിന് ബസുകളാണ് ഇവിടെ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്. മലയോര മേഖലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ കുറ്റ്യാടിയിലെ ബസ് സ്റ്റാൻഡിൽ പൂർണ്ണമായ സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ബസ്സുകളും യാത്രകാരും കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ സാധാരണ ഗതിയിലേക്ക് തിരിച്ചു വരികയാണ്.പുതിയ ഭരണാധികാരികൾ ഏതാനും നാളുകളിൾ അധികാരം ഏറ്റെടുക്കുമ്പോൾ കുറ്റ്യാടി ബസ് സ്റ്റാൻഡിന്റെ അസൗകര്യങ്ങൾ പരിഹരിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.