പേരാമ്പ്ര : ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള മഠത്തിൽ മുക്കിൽ കോൺഗ്രസ് ഓഫീസ് ഉൾപെടെ അക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടാണ് മീത്തിൽ മുക്കിലെ പ്രിയദർശിനി ഭവൻ,ചെറുവണ്ണൂർ അങ്ങാടിയിലെ മുസ്ലീം ലീഗ് എന്നീ ഓഫീസിസുകൾക്ക് നേരെ കല്ലേറ് ഉണ്ടായത്.

അക്രമത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.

സംഭവത്തിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു. നേതാക്കളായ എം കുഞ്ഞമ്മത്, സി.പി.ഐ ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു എന്നിവർ സ്ഥലം സന്ദർശിച്ചു.