 
വടകര: പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി സംസ്ഥാന സമിതി അംഗവുമായ സി.ബാലൻ (80) നിര്യാതനായി. ഹാന്റക്‌സ് ഡയറക്ടർ, വടകര വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കേരള കൈത്തറി തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ്, എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം, എച്ച്.എം.എസ് വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. ദീർഘകാലം ജനതാദൾ വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്നു.
കെ.ഡി.സി ബാങ്ക് ഡയറക്ടർ, വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ്, വടകര കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: രാധ. മക്കൾ: രമേശ് ബാബു (മോഡൽ പോളി, വടകര), അഡ്വ.സി.വിനോദൻ, ബിജുകുമാർ, (ബിസിനസ്), സ്‌നേഹലത (ചെറുവണ്ണൂർ), മരുമക്കൾ: ബീന, സുഗന്ധി (അദ്ധ്യാപിക, മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ), ഷീബ (ഓവർസിയർ, പി.ഡബ്ല്യു.ഡി, കൊയിലാണ്ടി), ബിനു (ഹെൽത്ത് ഇൻസ്‌പെക്ടർ), സഹോദരൻ: സി. രാഘവൻ.