udf
മർദ്ദനമേറ്റ് നാദാപുരം ഗവ.ആശുപത്രിയിൽ കഴിയുന്ന യു.ഡി.എഫ് പ്രവർത്തകർ


നാദാപുരം: സി.പി.എം പ്രവർത്തകർ കോൺഗ്രസുകാരെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പുറമേരി പഞ്ചായത്തിലെ നടക്ക് മിത്തലിൽ ഇന്നലെ രാവിലെയാണ് സംഭവം. മർദ്ദനമേറ്റ പരിക്കുകളോടെ കുറുക്കണ്ടി രവീന്ദ്രൻ (58), തറമ്മൽതാഴക്കുനി വാസുദേവൻ (48) എന്നിവരെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചതിലുള്ള അമർഷം തീർക്കാനായിരുന്നു അക്രമമെന്ന് യു.ഡി എഫ് നേതാക്കൾ പറഞ്ഞു. അക്രമികൾ രവീന്ദ്രന്റെ വീടിന്റെ ജനൽഗ്ലാസ് തകർത്തു. സ്‌കൂട്ടറും കേടു വരുത്തി.

സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി.