
കോഴിക്കോട്: ബേപ്പൂരിൽ ബി.ജെ.പി പ്രവർത്തകയ്ക്ക് മർദ്ദനമേറ്റു. ഗോതീശ്വരം കിഴക്കേടത്ത് റിജേഷിന്റെ ഭാര്യ ദീപ്തിയ്ക്ക് നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങവെ ബി സി റോഡിൽ വെച്ചാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേർ മർദ്ദിക്കുകയായിരുന്നു. അവശയായ ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം സി.പി.എം ആഹ്ലാദപ്രകടനം വീടിന് മുന്നിലൂടെ കടന്നു പോകുന്നതിനിടെ ദീപ്തിയ്ക്ക് നേരെ ഭീഷണിമുഴക്കിയിരുന്നതായും ബി.ജെ.പി നേതാക്കൾ പറയുന്നു.