beena
ഡോ. ബീനാ ഫിലിപ്പ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയറായി ഡോ.ബീന ഫിലിപ്പിനെയും ഡെപ്യൂട്ടി മേയറായി സി.പി മുസാഫിർ അഹമ്മദിനെയും എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ തീരുമാനമായില്ല. സി.പി.ഐയും എൽ.ജെ.ഡിയും അവകാശ വാദം ഉന്നയിച്ചതാണ് പ്രഖ്യാപനം വൈകുന്നത്. മേയർ സ്ഥാനത്തേക്ക് തീരുമാനിച്ച ബീന ഫിലിപ്പ് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലാണ്. പൊറ്റമ്മൽ വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം തവണയാണ് കാനത്തിൽ ജമീല വരുന്നത്. 2010 -15 കാലയളവിൽ പ്രസിഡന്റായിരുന്നു. നന്മണ്ട ഡിവിഷനിൽ നിന്ന് 8094 വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട ജമീല സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഡെപ്യൂട്ടി മേയറാവുന്ന സി.പി മുസാഫിർ അഹമ്മദ് കപ്പക്കൽ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്.