പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ആവള, മുയിപ്പോത്ത് , ചെറുവണ്ണൂർ, മരുതേരി, കൂത്താളി, ആശാരിക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ സി.പി.എം വ്യാപക അക്രമണം അഴിച്ചു വിട്ടത് സ്ഥലം എം.എൽ.എയായ മന്ത്രിയുടെ അറിവോടെയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ആരോപിച്ചു .ആശാരിക്കണ്ടി ബോംബ് നിർമ്മാണ കേസ് പ്രതികളെ പിടികൂടാത്തത് ഉൾപ്പെടെ ഇതിന് തെളിവാണ്. യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുന്നത് അവസാനിപ്പിക്കണം. അക്രമത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.