കോഴിക്കോട്: പത്തുവർഷത്തിലേറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തുവന്നിരുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ഇന്നലെ സമര സമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി.
സമര സമിതി നേതാക്കളായ ദിനേശ്പെരുമണ്ണ, പി.ടി.ജനാർദ്ധനൻ, പുതുശ്ശേരി വിശ്വനാഥൻ, എം.ടി.സേതുമാധവൻ, വിബീഷ് കമ്മനകണ്ടി, ശ്രിയേഷ് ചെലവൂർ, കെ.വിജയ നിർമ്മല, പി.ഷാജി, പി.കെ.ബിജു, കെ. മിനിത എന്നിവർ നേതൃത്വം നൽകി.
22ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും.