കുന്ദമംഗലം:കൊവിഡ് മഹാമാരിക്കിടയിൽ 'ഷിഗല്ല യും സ്ഥിരീകരിച്ചതോടെ

കുന്ദമംഗലത്ത് കനത്ത ജാഗ്രത. കോട്ടാംപറമ്പ്, മുണ്ടിക്കൽതാഴം ഭാഗത്താണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗത്തിനെതിരെ മുൻകരുതൽ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു അറിയിച്ചു. ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം ന‍ൽകുകയും ചെയ്തു. അങ്കണവാടികളിലും മറ്റും ഒ.ആർ.എസ് പാക്കറ്റുകൾ ലഭ്യമാക്കി. വയറിളക്കവും മറ്റുരോഗ ലക്ഷണവുമുള്ളവർ ആരോഗ്യപ്രവർത്തരെ ഉടൻ വിവരം അറിയിക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.