പേരാമ്പ്ര: തിരഞ്ഞെടുപ്പ് നാളിൽ സി.പി.എം അക്രമം അഴിച്ചുവിട്ടെന്നാരോപിച്ച് ചക്കിട്ടപാറയിൽ ആർ.എസ്.എസ് പ്രതിഷേധ പ്രകടനം നടത്തി. ചക്കിട്ടപാറയിലെ ആർ .എസ് .എസ് പ്രവർത്തകൻ കെ.സി സതീഷിന്റ വീടും വാഹനവും പന്നിക്കോട്ടൂരിലെ പുക്കോട്ട് ചാലിൽ ചോയി, പൊന്നലായി ദീപക്, മുതുകാട്ടിൽ അഖിൽ ബാലൻ എന്നിവരുടെ വീടുകളും തകർത്തു. കെ.സി സതീഷ്, ബി.ജെ .പി നിയോജക മണ്ഡലം സമിതി അംഗം പത്മനാഭൻ പി. കടിയങ്ങാട് , കർഷക മോർച്ച നിയോജക മണ്ഡലം സെക്രട്ടറി അനൂപ് നരിനട എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ശ്രീരാജ് ,ഗിരീഷ് നരിനട ,ജഗദീഷ് മുതുകാട് ,വി.വി രാജൻ, രാഗേഷ്, ബാലകൃഷ്ണൻ കപ്പാച്ചിക്കണ്ടി , ബിജി ലാൽ പന്നിക്കോട്ടുര് ,സുരേഷ് നരിക്കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി.