കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആറാമത്തെ കൗൺസിലിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 ന് ഇ. എം.എസ് ടൗൺ ഹാളിൽ നടക്കും. ഏറ്റവും മുതിർന്ന കൗൺസിലർ കോൺഗ്രസിലെ രത്നവല്ലിയ്ക്ക് ജില്ലാ പട്ടികജാതി ഓഫീസർ കെ.പി. ഷാജി സത്യവാചകം ചെല്ലിക്കൊടുക്കും. മറ്റുള്ളവർക്ക് രത്നവല്ലിയാണ് സത്യവാചകം ചെല്ലിക്കൊടുക്കുക. 44 അംഗ കൗൺസിലിൽ 25 പേരുമായാണ് ഇടതുമുന്നണി ഭരണത്തിലേറുന്നത്.