കോഴിക്കോട്: കോർപ്പറേഷൻ പ്രദേശത്ത് ഷിഗെല്ല രോഗം വ്യാപിക്കുന്നത് മികച്ച പ്രതിരോധ നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം റിപ്പോർട്ടു ചെയ്യപ്പെട്ട ഉടൻ തന്നെ ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയായിരുന്നു. കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പ്രവൃത്തി പൂർത്തിയാക്കി. ബോധവത്കണത്തിന് പുറമെ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

ഷിഗെല്ല ബാക്ടീരിയ വരുത്തിവെക്കുന്ന രോഗം പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങൾ, ഗുരുതരാവസ്ഥയിലാവുമ്പോഴാണ് മരണം സംഭവിക്കുന്നത്.