pig
ഇലഞ്ഞിക്കൽ പടിഞ്ഞാറേപ്പുരയ്ക്കൽ പ്രജേന്ദ്രന്റെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

തിരുവമ്പാടി: തമ്പലമണ്ണ, ഇലഞ്ഞിക്കൽ പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷിനശിപ്പിച്ചു. പടിഞ്ഞാറേപ്പുരയ്ക്കൽ പ്രജേന്ദ്രൻ, രാജീവ് രുതുപ്പറമ്പിൽ, ദേവസ്യ മാഞ്ചിറ, ഷിജി പുത്തൻപുരയിൽ എന്നിവരുടെ വീടിനോട് ചേർന്ന സ്ഥലത്ത് നട്ട ചേന, കപ്പ, വാഴ തുടങ്ങിയ വിളകളാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിക്കപ്പെട്ടത്.