
കോഴിക്കോട്: തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കോഴിക്കോട് നഗരം ആവശ്യപ്പെടുന്നത് വികസനം മാത്രം. പാർക്കിംഗ് , മാലിന്യ നിർമാർജ്ജനം, ഗതാഗതം, മഴയെത്തുമ്പോഴേക്കും ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം തുടങ്ങിയവയാണ് നഗരവാസികളുടെയും നഗരത്തിലെത്തുന്നവരുടെയും പ്രധാന ആവശ്യം. കോഴിക്കോടിനെ സ്മാർട്ട് സിറ്റിയാക്കുക, പാർക്കിംഗ് പ്ലാസകൾ ഉടൻ ആരംഭിക്കുക, സിറ്റി റോഡ് ഇംപൂവ്‌മെന്റ് പ്രോജക്ട് 2ാം ഘട്ട റോഡ് വികസന പദ്ധതികൾ പൂർത്തീകരിക്കുക എന്നിവയെല്ലാമാണ് വോട്ടർമാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.
ഉടൻ പൂർത്തിയാക്കണം
ഈ പദ്ധതികൾ
ഞെളിയൻപറമ്പിൽ 250 വേസ്റ്റ് ടു എനർജി പ്ലാന്റ്
മാലിന്യ ശേഖരണത്തിന് ഇ ഓട്ടോകൾ
കോഴിക്കോട് ബീച്ചിൽ രാത്രികാല ഇടം
മാങ്കാവ് ശ്മശാനം - മേത്തോട്ട് താഴം റോഡ് വികസനം
മലിനജല സംസ്കരണ പ്ലാന്റ്
ഫൂട്ട് ഓവർ ബ്രിഡ്ജുകൾ
നഗരത്തിൽ മൂന്നു പാർക്കിംഗ് പ്ലാസകൾ
പാളയം, നടക്കാവ് ഷോപ്പിംഗ് കോംപ്ലക്‌സ്
പാളയത്ത് പുതിയ ബസ് സ്റ്റാൻഡ്
മെഡിക്കൽ കോളേജിൽ ബസ് സ്റ്റാൻഡ്
നഗരത്തിൽ കൂടുതൽ കളിസ്ഥലങ്ങൾ
കോളനികളിൽ സൗജന്യ കുടിവെളള കണക്ഷൻ
എല്ലാ ശ്മശാനങ്ങളിലും ഗ്യാസ് ക്രിമറ്റോറിയം
മാവൂർ റോഡ് ശ്മശാനം നവീകരണം
മാങ്കാവിലെ വർക്കിംഗ് വുമൺസ് ഹോസ്റ്റൽ
12 സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണം
സർക്കാർ സ്‌കൂളുകളിൽ സൗരോർജ പാനൽ
സ്കൂളുകളിൽ സ്റ്റുഡന്റ്‌സ് ഹെൽത്ത് കേഡറ്റ്
വീടില്ലാത്തവർക്ക് വീട്
വള്ളിയേക്കാട്ട് കോളനിയിൽ 48 ഭവനങ്ങൾ അടങ്ങുന്ന സമുച്ചയം
ബേപ്പൂരിൽ 1.5 ഏക്കറിൽ മൂന്ന് ഭവന സമുച്ചയം
സെക്യൂരിറ്റി പെൻഷൻ
കെട്ടിടമുള്ള അംഗൻവാടികൾക്ക് വെള്ളവും വൈദ്യുതിയും
തെരുവിൽ അന്തിയുറങ്ങുന്നവർക്കായി ഷെൽട്ടർ
ട്വിൻ സിറ്റി ?
വാസ്‌കോഡ ഗാമയുടെ ജന്മസ്ഥലവും പോർട്ടുഗീസിലെ പോർട്ട് സിറ്റിയുമായ സിൻസ് നഗരവുമായി യോജിച്ച് കോഴിക്കോട് നഗരത്തെ ട്വിൻ സിറ്റിയാക്കുമെന്ന പ്രഖ്യാപനത്തിനായി നഗരവാസികൾ കാത്തിരിക്കുകയാണ്.