
കോഴിക്കോട്: ആന്ധ്രപ്രദേശിലെ ഓങ്കോളിൽ നടന്ന പതിനാലാമത് ദക്ഷിണമേഖലാ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫൈനലിൽ തമിഴ്‌നാടിനെ കീഴ്പെടുത്തി കേരളം ജേതാക്കളായി. തുടർച്ചയായി മൂന്നാംതവണയാണ് കേരളത്തിന്റെ ഈ നേട്ടം.
വനിതാ വിഭാഗം ലൂസേഴ്‌സ് ഫൈനലിൽ തെലുങ്കാനയെ തോല്പിച്ച് കേരളം മൂന്നാം സ്ഥാനക്കാരായി.