കോ​ഴി​ക്കോ​ട്:​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​പോ​രി​നി​റ​ങ്ങി​ ​വി​ജ​യ​ര​ഥ​മേ​റി​യ​വ​ർ​ ​ഇ​ന്ന് ​അ​ധി​കാ​ര​പീ​ഠ​ത്തി​ലേ​ക്ക്.​ ​മു​ന്നൊ​രു​ക്ക​ത്തി​ലും​ ​പ്ര​ചാ​ര​ണ​ത്തി​ലും​ ​ഫ​ല​ ​പ്ര​ഖ്യാ​പ​ന​ത്തി​ലും​ ​വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​ ​ഇ​ത്ത​വ​ണ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​
പു​തി​യ​ ​ഭ​ര​ണ​ ​സ​മി​തി​യു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ച​ട​ങ്ങും​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടും.​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​കൗ​ൺ​സി​ല​ർ​മാ​ർ,​ ​ത്രി​ത​ല​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ത്.​ ​ഗ്രാ​മ,​ ​ബ്ലോ​ക്ക്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്,​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ ​രാ​വി​ലെ​ 10​ ​മ​ണി​ക്കും​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​രാ​വി​ലെ​ 11.30​നു​മാ​ണ് ​സ​ത്യ​പ്ര​തി​ജ്ഞ.​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ 75​ ​വാ​ർ​ഡു​ക​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ 51​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ളും​ 17​ ​യു.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ളും​ 7​ ​എ​ൻ.​ഡി.​എ​ ​പ്ര​തി​നി​ധി​ക​ളു​മാ​ണ് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ത്.​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ ​നാ​ലി​ട​ത്തെ​ ​യു.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ളും​ ​മൂ​ന്നി​ട​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ളും​ ​അ​ധി​കാ​ര​ത്തി​ലേ​റും.​ ​
ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലെ​ 27​ ​വാ​ർ​ഡു​ക​ളി​ൽ​ ​വി​ജ​യി​ച്ച​ 18​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ൾ,​ 9​ ​യു.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​രാ​ണ് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ക.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ലെ​ 10​ ​എ​ൽ.​ഡി.​എ​ഫ് ​ര​ണ്ട് ​യു.​ഡി.​എ​ഫ് ​സാ​ര​ഥി​ക​ളും​ ​അ​ധി​കാ​ര​ത്തി​ലേ​റും.​
70​ ​പ​ഞ്ചാ​യ​ത്തി​ലെ​ 45​ ​ഇ​ട​ങ്ങ​ളി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ളും​ 25​ ​ഇ​ട​ത്ത് ​യു.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ക​ളും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും.​ ​തു​ട​ർ​ച്ച​യാ​യ​ 10ാം​ ​ത​വ​ണ​യാ​ണ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​ത്.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​റാ​യി​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പി​നെ​യും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​റാ​യി​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദി​നെ​യു​മാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.​
അ​തെ​സ​മ​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​മു​നി​സി​പ്പാ​ലി​റ്റി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മേ​യ​ർ,​ ​ചെ​യ​ർ​മാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് 28​ന് ​രാ​വി​ലെ​ 11​ ​മ​ണി​ക്കും​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ന്നേ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് 2​ ​മ​ണി​ക്കും​ ​ന​ട​ക്കും.​