കോഴിക്കോട്: മൊകവൂർ ശ്രീ കാമ്പുറത്ത് ഭഗവതി ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. നവീകരണത്തിന്റെ 75 ശതമാനം പണികളും പൂർത്തികരിച്ചു. ഏതാണ്ട് ഒന്നരകോടി രൂപയാണ് നിർമ്മാണ ചെലവ്. തുടർപ്രവർത്തനങ്ങൾക്ക് ഭക്തജനങ്ങളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കുന്നതായി ക്ഷേത്ര നവീകരണ കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറി ജയകൃഷ്ണൻ പടിഞ്ഞാറെ പാപ്പിനി, പ്രസിഡന്റ് മനോഹരൻ ഏറാടി പാലോത്ത്, പി.രഘുനാഥ്, ധനേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.