കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസ് ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാൻസർ ബാധിതർക്ക് ആശ്വാസമാകുന്ന കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു. ചെയർമാൻ ഡോ.ആസാദ് മൂപ്പൻ പദ്ധതി പ്രഖ്യാപനം നടത്തി. ലോഗോ പ്രകാശനം ഡോ.എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു. കാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും പദ്ധതിയിലൂടെ ലഭ്യമാകും. വിവിധ സന്നദ്ധ സേവന സംഘടനകളുടെയും മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മുതിർന്നവർക്ക് റേഡിയേഷൻ തെറാപ്പിക്ക് 50ശതമാനവും കീമോതെറാപ്പി, ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ഏർപ്പെടുത്തി.
കൊവിഡ് പശ്ചാത്തലത്തിൽ ഇരുപതാം വാർഷികാഘോഷം സന്നദ്ധസേവനമായി നടത്താനാണ് ആസ്റ്റർ മിംസിന്റെ തീരുമാനമെന്നും കാരുണ്യ സ്പർശം പദ്ധതി ഇതിന്റെ ഭാഗമാണെന്നും ആസ്റ്റർ മിംസ് ചെയർമാൻ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. ഡോ.കെ.വി ഗംഗാധരൻ , ഹർഹാൻ യാസിൻ, ഡോ.സലീം വി.പി, ഡോ.സതീഷ് പത്മനാഭൻ , ഡോ. അരുൺ ചന്ദ്രശേഖരൻ , ഡോ.കെ.പി ശ്രീലേഷ്, ഡോ.അബ്ദുൾ മാലിക്, ഡോ.കേശവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.