കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിജ്ഞാനോത്സവം 2020- 21 ആരംഭിച്ചു. 30 വരെയാണ് ഒന്നാംഘട്ട പ്രവർത്തനം നടക്കുന്നത്. കൊവിഡ് കാലത്ത് കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് പ്രവർത്തനങ്ങൾ ഓൺലൈനായി ചെയ്യാൻ കഴിയും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കായി പത്ത് പ്രവർത്തനങ്ങളാണ് നൽകുന്നത്. സ്‌കൂൾ ക്ലാസ് തല വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയും മറ്റ് ഗ്രൂപ്പുകൾ വഴിയും edu.kssp.in എന്ന വെബ്‌സൈറ്റ് വഴിയും പ്രവർത്തനങ്ങൾ കുട്ടികൾക്ക് ലഭിക്കും. രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ കുട്ടികൾ രണ്ടാംഘട്ട പ്രവർത്തനങ്ങൾ രജിസ്‌ട്രേഷൻ ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.