കോഴിക്കോട്: ഇത്തവണ കോർപ്പറേഷൻ കൗൺസിലിലേക്ക് വീണ്ടും വിജയിച്ചെത്തിയവർ 12 പേർ മാത്രം. എട്ട് കൗൺസിലർമാർ പരാജയപ്പെട്ടപ്പോൾ ബഹുഭൂരിപക്ഷം പേരും മത്സരിച്ചിരുന്നില്ല.
യു.ഡി.എഫ് നിരയിലാണ് മുൻ കൗൺസിലർമാർ കൂടുതലും; ആറ് പേർ. എൽ.ഡി.എഫ് പക്ഷത്ത് അഞ്ച് പേരും ബി.ജെ.പി യുടേതായി ഒരു അംഗവും വീണ്ടുമെത്തി. നേരത്തെ കൗൺസിലറായവരും പഞ്ചായത്ത് പ്രസിഡന്റായവരും മറ്റും ഇത്തവണ കൗൺസിലിലുണ്ട്.
ഇന്നലെ ചുമതലയേറ്റവരിൽ ആകെ 22 മുൻ കൗൺസിലർമാരാണുള്ളത്. 10 പേർ 2015ന് മുമ്പ് കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. സി.പി.എമ്മിലെ സി.ദിവാകരൻ, എൽ.ജെ.ഡിയിലെ എൻ.സി.മോയിൻകുട്ടി എന്നിവർ അഞ്ചാം തവണയാണ് കൗൺസിലിലെത്തുന്നത്.
വീണ്ടും വിജയിച്ചവർ
യു.ഡി.എഫ്
കെ.സി .ശോഭിത, എം.സി. സുധാമണി, കെ. നിർമല, ആയിഷാബി പാണ്ടികശാല, പി. ഉഷാദേവി, സൗഫിയ അനീഷ്.
എൽ.ഡി.എഫ്
കെ.ടി. സുഷാജ്, എം.സി. അനിൽകുമാർ, എം.പി. സുരേഷ്, പി.സി. രാജൻ, എം. ഗിരിജ.
ബി.ജെ.പി
നവ്യ ഹരിദാസ്.
22 മുതൽ 70 വരെ
കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എരഞ്ഞിപ്പാലം ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായ 22 കാരി സി.രേഖയാണ്. മൂഴിക്കലിലെ എം.പി.ഹമീദും തിരുത്തിയാട്ടെ സി.ദിവാകരനുമാണ് മുതിർന്ന കൗൺസിലർമാർ. ഇരുവർക്കും പ്രായം 70.