എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗബാധ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 65 പേർക്ക്. 120 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14938 ആയി. 12614 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവിൽ 2237 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1475 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം ബാധിച്ചവർ
മുള്ളൻകൊല്ലി 15 പേർ, പടിഞ്ഞാറത്തറ 9 പേർ, മാനന്തവാടി, ബത്തേരി 6 പേർ വീതം, വൈത്തിരി 5 പേർ, മീനങ്ങാടി 4 പേർ, കണിയാമ്പറ്റ 3 പേർ, അമ്പലവയൽ, കൽപ്പറ്റ, മൂപ്പൈനാട്, നെന്മേനി, പൂതാടി, വെള്ളമുണ്ട 2 പേർ വീതം, കോട്ടത്തറ, മേപ്പാടി, മുട്ടിൽ, നൂൽപ്പുഴ, പനമരം സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
രോഗമുക്തർ
പടിഞ്ഞാറത്തറ സ്വദേശികളായ 27 പേർ, മേപ്പാടി 13 പേർ, കണിയാമ്പറ്റ, പനമരം 11 പേർ വീതം, ബത്തേരി 8 പേർ, കൽപ്പറ്റ 6 പേർ, മുട്ടിൽ, തൊണ്ടർനാട്, മൂപ്പൈനാട് 5 പേർ വീതം, പൂതാടി, പുൽപ്പള്ളി 4 പേർ വീതം, വെങ്ങപ്പള്ളി, മാനന്തവാടി 3 പേർ വീതം, മീനങ്ങാടി, അമ്പലവയൽ, വെള്ളമുണ്ട 2 പേർ വീതം, വൈത്തിരി, കോട്ടത്തറ, നെന്മേനി സ്വദേശികളായ ഓരോരുത്തരും ഒരു മലപ്പുറം സ്വദേശിയും വീടുകളിൽ ചികിത്സയി ലായിരുന്ന 5 പേരുമാണ് രോഗമുക്തി നേടിയത്.
ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 497 പേർ
497 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 10389 പേർ
672 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
ഇന്നലെ അയച്ചത് 435 സാമ്പിളുകൾ
ഇതുവരെ അയച്ചത് 196599 സാമ്പിളുകൾ
ഫലം ലഭിച്ചത് 195296
180358 നെഗറ്റീവും 14938 പോസിറ്റീവും