സുൽത്താൻ ബത്തേരി: നെന്മേനിപഞ്ചായത്തിലെ കഴമ്പ്കുന്ന് എടപ്പാറയിൽ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കഴമ്പ്കുന്ന് എടപ്പാറയിൽ ഔസേപ്പ് (60)നാണ് പരിക്കേറ്റത്. ഇന്നലെ കാലത്ത് എട്ട് മണിയോടെ വയലിൽ പുല്ലരിയാൻ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഇടതു കൈക്കും നെഞ്ചിനും സാരമായി പരിക്കേറ്റ ഔസേപ്പിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയലിൽ പുല്ല് അരിഞ്ഞുകൊണ്ടിരിക്കെ ഓടിയടുത്ത കാട്ടുപന്നി ഇയാളെ ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പന്നിയിൽ നിന്ന് ഔസേപ്പിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.


ഫോട്ടോ-- പി.
പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഔസേപ്പ്