
സുൽത്താൻ ബത്തേരി: വടക്കനാട് ആലക്കാട്ട് മാലിൽ എ.കെ.കുമാരന്റെ മകൻ എ.കെ.ജിതൂഷ് (40) നിര്യാതനായി. സി.പി.എം ബത്തേരി ഏരിയാ കമ്മിറ്റി അംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു.
കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ദീപ. മക്കൾ: ഭരത്കൃഷ്ണ, ഏഴ് മാസം പ്രയമായ പെൺകുട്ടി.
അമ്മ : സരള. സഹോദരൻ: സതൂഷ്.
മൃതദേഹം ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്കാരം വടക്കാനാട്ടെ തറവാട്ട് വീട്ടുവളപ്പിൽ നടന്നു.