കോഴിക്കോട്: കോട്ടാംപറമ്പ് മുണ്ടിക്കൽതാഴംമേഖലയിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല രോഗം നിയന്ത്രണ.വിധേയമായെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെ പുതുതായി കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡി.എം.ഒ ഡോ. വി ജയശ്രീ പറഞ്ഞു.
ഒരു കുട്ടി മരിക്കുകയും 50 ഓളം പേർക്ക് രോഗം ബാധിക്കുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെ രംഗത്ത് ഇറങ്ങി പ്രവർത്തിച്ചത്കൊണ്ടാണ് രോഗം നിയന്ത്രണ.വിധേയമാക്കാൻ സാധിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്ത് ആരോഗ്യ വകുപ്പ് ക്യാമ്പ് സംഘടിപ്പിക്കുകയും രോഗം ബാധിച്ച മുഴുവൻ പേരെയും കണ്ടെത്തി ചികിത്സ നൽകുകയായിരുന്നു.
ഇനി രോഗം വരാനുണ്ടായ സാഹചര്യമാണ് പഠന വിധേയമാക്കുന്നത്.എങ്കിൽ മാത്രമെ ഭാവിയിൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്ന് ഡി.എം.ഒ പറഞ്ഞു.