bike
ബൈക്ക് കത്തിച്ച നിലയിൽ

പേരാമ്പ്ര: എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം ജോയിന്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ജിജോയ് ആവളയുടെ വീട്ടിൽ നിറുത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തിൽ സംഘടനയുടെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ സമാധാനം തകർക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

എ.ഐ.വൈ.എഫ് നേതാക്കളായ ധനേഷ് കാരയാട് , ബിനോയ് ഏ.ബി, അഖിൽ കേളോത്ത്, ജയകൃഷ്ണൻ എം.കെ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.