കുറ്റ്യാടി: പാതിരിപ്പറ്റ ചെറിയ കൈവേലിയിൽ വീടിന് നേരെ മദ്യക്കുപ്പി എറിഞ്ഞതായി പരാതി. വാഴയിൽ അസീസിന്റെ വീടിന് നേരെയാണ് ഉച്ച സമയത്ത് മദ്യക്കുപ്പി എറിഞ്ഞത് . വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല. കുറ്റ്യാടി പൊലീസിൽ പരാതി നൽകി. വീടിന് നേരെ നടന്ന അക്രമത്തിൽ യു.ഡി.എഫ് വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. പി.എം അന്ത്രു എൻ.കെ പ്രേമൻ എന്നിവർ പ്രസംഗിച്ചു.