123
കനത്ത കാറ്റിൽ തെങ്ങ് മുറിഞ്ഞു വീണു ചക്കിട്ടപാറയിൽ കെട്ടിടം തകർന്ന നിലയിൽ

പേരാമ്പ്ര: കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണ് കെട്ടിടം തകർന്നു. ചക്കിട്ട പാറ സബ് സ്റ്റേഷൻ റോഡിന് സമീപം പ്രീതി റാണി അജിത്തിന്റെ വീടിനോട് ചേർന്നുള്ള കെട്ടിടമാണ് തെങ്ങ് വീണു തകർന്നത്.

ജനുവരിക്കാറ്റ് എന്ന പേരിലറിയപ്പെടുന്ന കനത്ത കാറ്റ് മലയോര മേഖലകളിൽ വൻ നാശമാണ് സൃഷ്ടിച്ചത്. പുലർച്ചെ ആരംഭിക്കുന്ന കാറ്റ് ഉച്ചവരെ നീളും. വൈദ്യുതി വിതരണം ചിലയിടത്ത് താറുമാറായി. നിരവധി പോസ്റ്റുകൾ തകർന്നു. കൃഷിക്കും നാശമുണ്ടാകുന്നുണ്ട്. റബ്ബർ ടാപ്പിംഗ് നടത്തുന്നവരെയും കാറ്റ് പ്രതികൂലമായി ബാധിക്കുന്നുണ്ട്.