കുറ്റ്യാടി : കാവിലുംപാറ ഗ്രാമപഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ
വിജയം കണ്ട അഞ്ച്, പത്ത് വാർഡുകളിലെ വോട്ടർമാർ ആറ് പേർ.

അഞ്ചാം വാർഡിൽ സാലി സജിയാണ് (കെ.സി.എം ജോസ് ) വിജയിച്ചത്. നാലാം വാർഡിൽ ജയിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എം സ്ഥാനാർത്ഥികളായ അന്നമ്മ ജോർജും പതിമൂന്നാം വാർഡിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ പി.ജി ജോർജും അഞ്ചാം വാർഡിലെ വോട്ടർമാരാണ്.

പത്താം വാർഡിലെ ഒദ്യോഗിക സ്ഥാനാർത്ഥി ശോഭ കൊരവിലിന് പുറമെ രണ്ടാം വാർഡിൽ നിന്നു ജയിച്ച കെ.വി തങ്കമണിയും,എഴാം വാർഡിൽ നിന്നും ജയിച്ച രമേശൻ മണലിനും വോട്ടവകാശം പത്താം വാർഡിലാണ്. പുതിയ പ്രസിഡന്റായി പി.ജി ജോർജിന്റെ പേര് ഉയരുമ്പോൾ വൈസ് പ്രസിഡന്റായി അന്നമ്മ ജോർജിന്റെ പേരിനാണ് മുൻതൂക്കം. രണ്ട് പേരും അഞ്ചാം വാർഡിൽ നിന്നുള്ളവരാണ്.