പുതുപ്പാടി: ജില്ലാ റഗ്ബി ബാൾ ചാമ്പ്യൻഷിപ്പ് ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഈ മാസം അവസാന വാരം ആരംഭിക്കും. സംഘാടക സമിതി ചെയർമാനായി റിട്ട.ഡിവൈ.എസ്.പി ജസിയെയും വൈസ് ചെയർമാനായി ടി.കെ.സുഹൈൽ, കൺവീനർമാരായി സുകുമാരൻ, ജോയ് സെബാസ്റ്റ്യൻ , ബിജു വച്ചാലിയിൽ, ജോ.കൺവീനർമാരായി വികാസ് ലാൽ. റഫീഖ്, ഗഫൂർ ഒതയോത്ത് , റിയാസ് അടിവാരം, നാസർ, ട്രഷററായി ടി.എം. അബ്ദുൾ റഹ്മാൻ മാസ്റ്റർ എന്നിവരെയും തിരഞ്ഞെടുത്തു. യോഗം സംസ്ഥാന സ്‌പോട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു .ടി.കെ സുഹൈൽ അദ്ധ്യക്ഷത വഹിച്ചു