കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ 10ാം ചരമദിനം ഡി. സി.സിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചേർന്ന അനുസ്മരണ യോഗത്തിൽ ഡി. സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ഡോ.എം. ഹരിപ്രിയ, ഡി.സി.സി വൈസ് പ്രസിഡന്റ് ഇ.വി. ഉസ്മാൻകോയ, സി.രവീന്ദ്രൻ, ബേപ്പൂർ രാധാകൃഷ്ണൻ, എസ്.കെ. അബൂബക്കർ, സമീജ് പാറോപ്പടി, വി.പി.ദുൽഖിഫിൽ, എ.ഷിയാലി, കണ്ടിയിയിൽ ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചോലക്കൽ രാജേന്ദ്രൻ സ്വാഗതവും ഷെറിൽ ബാബു നന്ദിയും പറഞ്ഞു.