ബേപ്പൂർ: എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയൻ നാലാമത് വാർഷിക പൊതുയോഗം ഡിസംബർ 27 ന് വൈകിട്ട് 3 ന് നല്ലളം ശ്രീനാരായണ എൽ.പി സ്‌കൂളിൽ നടക്കും. യൂണിയൻ സംഘടിപ്പിച്ച ദൈവദശക ആലാപന മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗം.