sugathakumari

ഇനി സുഗതയില്ലെന്ന് അറിയുന്നത് സഹിക്കാനാവുന്നില്ല. മാനവിക ഇല്ലാതാവുന്ന കാലത്ത് അത് വീണ്ടെടുക്കാൻ നടക്കുന്ന തീവ്രശ്രമങ്ങൾക്കിടെ തീരാനഷ്ടം തന്നെയാണ് അവരുടെ വിയോഗം.

അടുത്ത സുഹൃത്തായിരുന്നു സുഗത. അവർ സാധാരണ കവയിത്രിയായിരുന്നില്ല. ഭാഷയുടെ നിലനില്പ്, പ്രകൃതിയുടെ നിലനില്പ്, കാടിന്റെ സംരക്ഷണം അങ്ങനെ മനുഷ്യർക്ക് ആവശ്യമുള്ളതിനെ കുറിച്ചെല്ലാം അതീവ ഉത്കണ്ഠയുള്ള കവയിത്രിയായിരുന്നു. അവരുടെ വേർപാട് സമൂഹത്തിനും നാടിനുമെല്ലാം വലിയ നഷ്ടമാണ്.