കോഴിക്കോട്: ഫുട്ബാൾ പ്രേമികളുടെ നഗരമായ കോഴിക്കോട് ഫുട്‌ബാൾ ഇതിഹാസം ഡിയാഗോ മറഡോണയ്ക്ക് സ്‌നേഹാഞ്ജലി അർപ്പിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മറഡോണ അനുസ്മരണ ഫുട്‌ബാൾ സൗഹൃദ മത്സരം ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരുമാണ് ഇന്നലെ കാരപ്പറമ്പ് ജിംഗ ടർഫിൽ ബൂട്ട് കെട്ടിയത്.
ബ്രസീൽ ജഴ്‌സിയിലിറങ്ങിയ ആരോഗ്യ പ്രവർത്തകരുടെ ടീമിനായിരുന്നു ജയം. വിജയികൾക്ക് മറഡോണ കൈയൊപ്പിട്ട പന്ത് ബോബി സമ്മാനിച്ചു.കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ , സെക്രട്ടറി പി.എസ് രാകേഷ്, കമാൽ വരദൂർ, സജീത് കുമാർ എന്നിവർ പ്രസംഗിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മത്സരം.